school programmes

അഭിനന്ദനങ്ങള്‍

കൊല്ലത്ത് നടന്ന സംസ്ഥാന അറബിക് അധ്യാപക മീറ്റില്‍ രണ്ടിനങ്ങളില്‍ സമ്മാനം നേടിയ അധ്യാപകനെ പടന്നകടപ്പുറം ഗവ.ഫിഷറീസ് എച്ച്.എസ്.എസില്‍ പി.ടി.എ.യും സ്റ്റാഫ് കമ്മറ്റിയും ചേര്‍ന്ന് അനുമോദിച്ചു. സ്കൂളിലെ അധ്യാപകനായ എ.ജി.ഹാഷിക് പ്രസംഗത്തിലും കവിതാ രചനയിലുമാണ് സമ്മാനം നേടിയത്.
കുട്ടികളുടെ വളര്‍ച്ചയില്‍ സാഹചര്യങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ പത്ത് ജില്ലകളില്‍ നിന്നുള്ളവരെ പിന്തള്ളിയാണ് ഹാഷിക് ഒന്നാം സ്ഥാനം നേടിയത്. പുതുവര്‍ഷത്തിലെ ചിതറിയ ചിന്തകള്‍ എന്നതായിരുന്നു കവിതയുടെ വിഷയം. ഇതില്‍ രണ്ടാം സ്ഥാനം നേടി. ഹാഷിക്കിന്റെ കവിതകള്‍ രണ്ടു തവണ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്.
വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്ട് കെ.സിന്ധു പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ വി.എം.രാജീവന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ എം.കെ.എം.മൊയ്തീന്‍ ഉപഹാരം സമ്മാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്ട് ഉസ്മാന്‍ പാണ്ട്യാല, അംഗം പി.ശ്യാമള, പി.വി.രാമകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പി.പി.നന്ദകുമാര്‍, കെ.രഘുരാമന്‍, വി.നാരായണന്‍,കെ.കെ രജനി,രാജേഷ്, എന്നിവര്‍ പ്രസംഗിച്ചു. കെ.വി.സുരേഷ് സ്വാഗതവും ടി.ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.
കവ്വായിക്കായലിന്റെ ഉറവിടം തേടി ദ്വീപിലെ കുട്ടികള്‍  



    മുറ്റത്തുകൂടി ഒഴുകുന്ന കായലിന്റെ ഉറവിടം തേടി  വലിയപറമ്പ ദ്വീപിലെ കുട്ടികള്‍ ഇടനാടന്‍ ചെങ്കല്‍ കുന്നിലേക്ക് നടത്തിയ  യാത്ര നവ്യാനുഭവമായി. കായലിന്റെ  ചീമേനിയിലെ ഉത്ഭവ സ്ഥാനത്താണ് കുട്ടികള്‍   ചെന്നെത്തിയത്.
                   വണ്ണാത്തി കാനത്തിലെ കുഞ്ഞുറവയില്‍  നിന്നാണ് അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമായ കായല്‍ ഉത്ഭവിക്കുന്നതെന്ന്  പടന്ന കടപ്പുറം ഗവ.ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ  കുട്ടികള്‍  തിരിച്ചറിഞ്ഞു. ചീമേനി ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പരിസ്ഥിതി-ശാസ്ത്ര  ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തില്‍ ആയിരുന്നു പരിപാടി.
                      സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ തീരദേശ പഞ്ചായത്തായ വലിയപറമ്പില്‍ നിന്നും  വിസ്തൃതിയില്‍ മുന്നിലുള്ള ഇടനാടന്‍ ചെങ്കല്‍ കുന്നിലെത്തിയ  കുട്ടികള്‍ക്ക് വലുപ്പത്തില്‍ മൂന്നാം സ്ഥാനത്തുള്ള തങ്ങളുടെ കായലിന്റെ  ഉറവിടം കണ്ടെത്താനായ സന്തോഷം പരിപാടിയില്‍ പങ്കെടുത്ത 80 കുട്ടികള്‍ മറച്ചു  വെച്ചില്ല.
                ചരിത്രത്തില്‍ ഇടം പിടിച്ച തോല്‍ വിറക്  സമരത്തിന് വേദിയായ പ്രദേശവും ചീമേനി കാവും കുട്ടികള്‍ സന്ദര്‍ശിച്ചു.  ആനന്ദ് പേക്കടം, പി.വി.ശോഭന കുമാരി, വി.വി.ഗിരിജ, എം.ബാബു, വി.പി.മുഹമ്മദ്‌  സുബൈര്‍, കെ.വി.ലീനാമ്മ, പി.സിന്ധു, കെ.വി.ശശിധരന്‍, കെ.കെ.ഉണ്ണികൃഷ്ണന്‍,  സുഗതന്‍, അസ്മാബി, നാരായണന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി.


സ്വീകര​​ണം


പാലക്കാട് വെച്ച് നടന്ന സംസ്ഥാന ശാസ്ക്രോത്സവത്തില്‍ യു പി വിഭാഗം ഇംപ്രൊവൈസ്ഡ് എക്സ് പെരിമെന്റ് ഇനത്തില്‍ സെക്കന്റ് എ ഗ്രേഡ് കരസ്ഥമാക്കിയ രാഹുല്‍ . ടി.വി , അര്‍ജുന്‍.പി.വി എന്നിവര്‍ക്ക് സ്വീകര​​ണം നല്കി.

രാഹുലിനും അര്‍ജുനും അഭിമാനനേട്ടം
പാലക്കാട് വെച്ച് നടന്ന സംസ്ഥാന ശാസ്ക്രോത്സവത്തില്‍ യു പി വിഭാഗം ഇംപ്രൊവൈസ്ഡ് എക്സ് പെരിമെന്റ് ഇനത്തില്‍ സെക്കന്റ് എ ഗ്രേഡ് കരസ്ഥമാക്കിയ രാഹുല്‍ . ടി.വി യും അര്‍ജുന്‍.പി.വി യും(ജി എഫ് എച് എസ് എസ് പടന്ന കടപ്പുറം )





രസതന്ത്ര വണ്ടിക്ക് സ്വീകരണം നല്‍കി
അന്താരാഷ്ട്ര രസതന്ത്ര വര്‍ഷത്തിന്റെ ഭാഗമായി ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപിച്ച രസതന്ത്ര വണ്ടിക്കു പടന്ന കടപ്പുറം ഗവ : ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്വീകരണം നല്‍കി .കുട്ടികളില്‍ ശാസ്ത്ര ബോധം വളര്‍ത്താന്‍ ഉതകുന്ന ശാസ്ത്ര നാടകവും രസതന്ത്രത്തിന്റെ ചരിത്രവും വികാസവും കാണിക്കുന്ന സംഗീത ശില്പവും രസതന്ത്രന്തിന്റെ മുത്തശി എന്നറിയപ്പെടുന്ന മേരി ക്യുരിയുടെ ജീവിതവും ശാസ്ത്ര ഗവേഷണവും അനാവരണം ചെയ്യുന്ന പാവനടകവും അവതരിപ്പിച്ചു .സ്വീകരണച്ചടങ്ങില്‍ ഹെട്മാസ്ടര്‍ വി.എം.രാജീവന്‍ ,കെ.വി.സുരേഷ് എന്നിവര്‍ സംസാരിച്ചു.


 








 രക്ഷിതാക്കള്‍ക്കുള്ള I C T  ബോധവല്‍ക്കരണ ക്ലാസ്സ്



 ഓണസദ്യ
വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ 1000 പേര്‍ക്ക് വിപുലമായ സദ്യ ഒരുക്കി.










സ്വാതന്ത്ര്യദിനസന്ദേശയാത്ര






ചെറുവത്തൂര്‍ സബ് ജില്ലാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്
നേടിയ സ്കൂള്‍ ടീമിനും തൈകോണ്ടോ മെഡല്‍ നേടിയവര്‍ക്കും ഉള്ള അനുമോദനം


സയന്‍സ് ക്ലബ്‌ കെ ജി സനല്ഷ ഉത്ഘാടനം ചെയ്തു .
അന്താരാഷ്‌ട്ര രസതന്ത്ര വര്ഷം പ്രമാണിച്ച് - അടുക്കളയിലെ രസതന്ത്രം ,ശരീരത്തിലെ രസതന്ത്രം ,കടലിന്റെരസതന്ത്രം - എന്നീ വിഷയങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തു .

പരിസ്ഥിതി ക്ലബ്‌ പ്രശസ്ത ജൈവ കര്‍ഷകന്‍ ശ്രീ കെ പി ആര്‍ കണ്ണന്‍ ഉത്ഘാടനം ചെയ്തു

സ്കൂള്‍ ഗണിത ക്ലബ്‌ ശ്രീ സത്യനാതന്‍ മാഷ്‌ ഉത്ഘാടനം ചെയ്തു

സ്കൂള്‍ ഐ ടി ക്ലബ്‌ ശ്രീ കൃഷ്ണദാസ്‌ പലേരി ഉത്ഘാടനം ചെയ്തു .
തുടര്‍ന്ന് പലേരി സംവിധാനം ചെയ്ത ' കനല്പൂവ് ' എന്ന കുട്ടികളുടെ സിനിമ പ്രദര്‍ശിപ്പിച്ചു .
സ്വാതന്ദ്ര്യ ദിനാഘോഷം











ഹിരോഷിമ - നാകസാകി ദിനം



വിപുലമായ പരിപാടികള്‍















പഠനയാത്ര


ഗ്രാമതുടിപ്പ് തേടി അഴി മുതല്‍ ആവി വരെ
പ്രകൃതി പഠനയാത്ര
2008നവംബര്‍ 8







































































യു .പി വിഭാഗം കുട്ടികള്‍ കെട്ടിടത്തിന്‍റെ
ടെറസ്സില്‍ നടത്തിയ പച്ചക്കറി കൃഷിയുടെ
വിളവെടുപ്പ്‌ നടന്നു .വെണ്ട,ചീര ,പയര്‍
എന്നിവയാണ് കൃഷിചെയ്തത് .